Latest NewsKeralaNewsBusiness

കോസിഡിസി: രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോസിഡിസിയുടെ എട്ടാമത് വാർഷിക ചടങ്ങാണ് ജോധ്പൂരിൽ സംഘടിപ്പിച്ചത്

കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കോസിഡിസി രാജ്യത്തെ മികച്ച സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ചടങ്ങിൽ രാജസ്ഥാൻ മന്ത്രി ശകുന്തള അവാർഡുകൾ സമ്മാനിച്ചു. കോസിഡിസിയുടെ എട്ടാമത് വാർഷിക ചടങ്ങാണ് ജോധ്പൂരിൽ സംഘടിപ്പിച്ചത്.

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭമായ അക്വാസ്റ്റാർ, കൊല്ലത്തെ ദേവസ്നാക്സ്, കണ്ണൂരിലെ എലഗന്റ് ഇന്റീരിയർ ആൻഡ് മോഡുലാർ കിച്ചൻ, എറണാകുളത്തെ ഫാർമേഴ്സ് ഫ്രഷ് സോൺ എന്നിവയ്ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ദേവസ്നാക്സിന്റെ ഡയറക്ടർ റോനക്ക്. ആർ, എലഗന്റിന്റെ ഡയറക്ടർ രഞ്ജിത്ത്. കെ, ഫാർമേഴ്‌സ് ഫ്രഷ് സോൺ മാനേജിംഗ് ഡയറക്ടർ പ്രദീപ് പി.എസ് എന്നിവരാണ് ശകുന്തള റാവത്തിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

Also Read: ഇഞ്ചിയുടെ അമിത ഉപയോഗം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!

shortlink

Related Articles

Post Your Comments

Related Articles


Back to top button