Latest NewsSaudi ArabiaNewsInternationalGulf

ഹത്തയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ നൽകാൻ ദുബായ് ടൂറിസ്റ്റ് പോലീസ്

ദുബായ്: ഹത്തയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താൻ ദുബായ് പോലീസിലെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ്. ടൂറിസം മേഖലയുടെയും ഹത്ത പോലീസ് സ്‌റ്റേഷന്റെയും സഹകരണത്തോടെയാണ് പോലീസ് ടൂറിസ്റ്റ് ഡിപ്പാർട്ട്‌മെന്റി്‌ന്റെ പ്രവർത്തനം. ബോധവത്ക്കരണ പരിപാടികളും മെച്ചപ്പെട്ട സേവനങ്ങളും ജനങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ് പോലീസ് ടൂറിസ്റ്റ് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തിക്കുന്നത്.

Read Also: വിനോദസഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുതുവസന്തം: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്‌സി

സുരക്ഷയും ബോധവൽക്കരണ പദ്ധതികളും ശക്തമാക്കിയതായി ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജലാഫ് അൽ മുഹൈരി അറിയിച്ചു. ഹത്തയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ടൂറിസം പോലീസ് സംഘം സന്ദർശനം നടത്തി. വരാനിരിക്കുന്ന ടൂറിസം സീസണിൽ സംരംഭങ്ങളും പരിപാടികളും നടപ്പാക്കുന്നതിന് ടൂറിസം മേഖലയിലെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വിശദമാക്കി.

Read Also: കെ റെയില്‍ പദ്ധതിയ്ക്ക് താത്പര്യമില്ലാതെ സര്‍ക്കാര്‍, സ്വപ്ന പദ്ധതി നടപ്പിലാക്കുമെന്ന പ്രതിജ്ഞയുമായി എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button