ThiruvananthapuramKeralaNattuvarthaLatest NewsNews

വി​ദ്യാ​ർ​ത്ഥി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്കം : വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പൂ​ന്തു​റ സ്വ​ദേ​ശി അ​ഫ്സ​ലാ​ണ്(25) മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി അ​ഫ്സ​ലാ​ണ്(25) മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ എ​ട്ടു പേ​രി​ൽ അ​ഞ്ചു പേ​ർ റി​മാ​ൻ​ഡി​ലാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മൂ​ന്നു​പേ​രെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.

Read Also : ബ്രേ​ക്ക്‌ ത​ക​രാ​റിലായി:തീ​ർ​ത്ഥാ​ട​കബ​സ് ഇ​ടി​ച്ചു​നി​ർ​ത്തിയത് കെ.​എ​സ്.ആ​ർ.​ടി​.സി ബ​സി​ൽ,ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം

ക​ഴി​ഞ്ഞ ഒ​മ്പതി​ന് ക​മ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലി​നു മു​ന്നി​ലാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. വി​ദ്യാ​ർ​ത്ഥിക​ൾ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടായിരു​ന്നു അ​ക്ര​മി​ക​ൾ അ​ഫ്സ​ലി​നെ വെ​ട്ടി​യ​ത്. ക​രി​മ​ഠം സ്വ​ദേ​ശി അ​ശ്വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് അ​ഫ്സ​ലി​നെ​യും കൂ​ട്ടു​കാ​രെയും ആ​ക്ര​മി​ച്ചത്.

ത​ലേ​ദി​വ​സം അ​ശ്വ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ബൈ​ക്ക് സ്കൂ​ൾ പ​രി​സ​ര​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ നാ​ട്ടു​കാ​ർ ക​ളി​യാ​ക്കി. ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പി​റ്റേ​ന്ന് അ​ശ്വ​നും സം​ഘ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീ​സ് എ​ട്ടു​പേ​രെ​യും പി​ടി​കൂ​ടി. ഇ​തി​ൽ മൂ​ന്ന് പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

മ​രി​ച്ച അ​ഫ്സ​ൽ അ​ട​ക്കം മൂ​ന്നു പേ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഫ്സ​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം കൂ​ടി ചു​മ​ത്തു​മെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button