കൊല്ലത്ത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ സ്വന്തമാക്കി രാത്രിയിൽ പെൺകുട്ടികളെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 18 കാരൻ നീരജിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ പ്രതി നീരജ് വളരെ സന്തോഷവാനായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഡോക്ടർ അനുജ ജോസഫ്.
അനുജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ആ മുഖത്തോട്ടു ഒന്നു നോക്കിയേ, ഒളിമ്പിക്സ് മെഡലും വാങ്ങിച്ചോണ്ടുള്ള വരവാന്നല്ലേ പറയു.രണ്ടു പെങ്കൊച്ചുങ്ങളെ ഉ. പദ്ര വിച്ചതിനു അ. റസ്റ്റ് ചെയ്യപ്പെട്ടതിനാണ് ഇവനി ദിമുദ്രയും കാണിച്ചോണ്ട് നിൽക്കുന്നെ.കഷ്ടം, ഒരു തെറ്റു ചെയ്തുവെന്നു പോലും അവന്റെ മുഖത്തില്ല. ഇത്തരത്തിൽ നമ്മുടെ നിയമത്തെ പോലും പുച്ഛിക്കുന്ന തലമുറ സമൂഹത്തിനു വെല്ലുവിളിയാണെന്നതിൽ ഒരു സംശയവും വേണ്ട. കൂട്ടത്തിൽ ചുറ്റിലും നടക്കുന്ന സംഭവങ്ങൾ എത്ര കണ്ടിരുന്നാലും, ഈ പെങ്കൊച്ചുങ്ങൾ ഒന്നും പഠിക്കത്തില്ലെന്നേ. നഗ്നചി ത്ര ങ്ങൾ ഒരു പരിചയവുമില്ലാത്തവർക്ക് എന്തിന്റെ പേരിലായാലും കൈമാറരുത് എന്നു ഇനി എങ്ങനാണ് ഇതുങ്ങളെ പഠിപ്പിക്കുന്നത്. ആവശ്യമില്ലാത്ത എടാകൂടങ്ങളിൽ പോയി തല വച്ചിട്ട് അയ്യോ പീഡിപ്പി ച്ചേയെന്നു നിലവിളിച്ചിട്ടു എന്തു കാര്യം.
Post Your Comments