കൊച്ചി: ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട തന്നെ പോലീസ് കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്നതായി മോഡലിന്റെ പരാതി. തന്റെ മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി പ്രതികരിച്ചു. താൻ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും, ബാറിൽ വെച്ച് തനിക്ക് തന്ന ബിയറിൽ എന്തോ പൊടി കലർത്തിയെന്നും യുവതി ആരോപിക്കുന്നു. തന്റെ സുഹൃത്തായ ഡോളി ആണ് തന്നെ ബാറിൽ എത്തിച്ചതെന്നാണ് പെൺകുട്ടി നൽകുന്ന മൊഴി.
‘സുഹൃത്തായ ഡോളിക്കൊപ്പം ഭക്ഷണം കഴിക്കാനാണ് കാക്കനാട്ടുള്ള കഫേയിൽ പോയത്. ഡോളിയാണ് പാർട്ടിക്ക് വിളിച്ചത്. അവർക്കൊപ്പമുള്ള യുവാക്കളെ എനിക്ക് അറിയില്ലായിരുന്നു. നിർബന്ധിച്ച് വിളിച്ചതുകൊണ്ടാണ് പാർട്ടിക്ക് പോയത്. അതിൽ എന്താണ് ചേർത്തതെന്ന് അറിയില്ല. ഡാൻസ് കളിച്ചു. ബിയർ കഴിച്ചതിന് ശേഷമാണ് വീണത്. അതിൽ എന്താണ് ചേർത്തതെന്ന് അറിയില്ല. അവർ എന്നെ എടുത്തുകൊണ്ടുപോയി വണ്ടിയിൽ കിടത്തി. മൂന്നുപേരും ചെയ്യാൻ പാടില്ലാത്തതൊക്കെ വണ്ടിയിൽ വച്ചു ചെയ്തു. എനിക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നില്ല ആ സമയം. ബോയ്ഫ്രണ്ട് വിളിച്ചപ്പോൾ ഫോൺ ഓണാക്കി വയ്ക്കുകയായിരുന്നു’, പത്തൊൻപതുകാരിയുടെ വാക്കുകൾ ഇങ്ങനെയാണ്.
അതേസമയം, ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുൻപും ലൈംഗിക അതിക്രമത്തിന് ഇരയായി. പ്രായപൂർത്തിയാകുന്നതിന് മുൻപായിരുന്നു ഇത്. അന്നത്തെ കേസിൽ പ്രതികൾക്ക് എതിരെ പോക്സോ ചുമത്തിയിരുന്നു. കേസിൽ നാല് പ്രതികളെ കൊച്ചി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ യുവതിയും യുവതിയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ. രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്.
Post Your Comments