ചവറ: തൊഴിലുറപ്പ് തൊഴിലാളിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പന്മന പൊന്മന ഷാപ്പിൽ വീട്ടിൽ സ്വർണമ്മ (63) യ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
Read Also : ഏറ്റവും നൂതനമായ ട്രൂ 5ജി നെറ്റ്വർക്ക് ഉടൻ അവതരിപ്പിക്കും, റിലയൻസ് ജിയോയുടെ പുതിയ നീക്കങ്ങൾ അറിയാം
ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം. പൊന്മന വാർഡിൽ വട്ടക്കായലിനോട് ചേർന്ന് ഇടതുരുത്തിൽ തൊഴിലുറപ്പ് ജോലി ചെയ്ത് കൊണ്ട് നിൽക്കവേ തെരുവ് നായ കടിയ്ക്കുകയായിരുന്നു. നായ സ്വർണമ്മയുടെ ഇടത് കൈയ്ക്കും തോളിലും ആണ് കടിച്ചത്.
ഉടൻ തന്നെ മറ്റുള്ളവർ ചേർന്ന് സ്വർണമ്മയെ നീണ്ടകര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments