KeralaLatest NewsNews

പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം: രക്ഷാ പ്രവർത്തനം പൂർത്തിയായി, 2 പേരുടെ നില അതീവ ഗുരുതരം

പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിന് പുറമേ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 44 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും റാന്നി പെരുനാട് ആശുപത്രിയിലുമായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 8:40നാണ് അപകടം ഉണ്ടായത്. വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം തെറ്റിയ വാഹനം മറിയുകയായിരുന്നു. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button