Latest NewsKeralaNews

‘ഓടുന്ന വണ്ടിയിൽ വെച്ച് മൂന്ന് പേരും എന്നെ പീഡിപ്പിച്ചു, ബിയറിൽ എന്തോ പൊടി ചേർത്തു’: മോഡലിന്റെ വെളിപ്പെടുത്തൽ

കൊച്ചി: ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട മോഡലിന്റെ മൊഴി പുറത്ത്. താൻ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും, ബാറിൽ വെച്ച് തനിക്ക് തന്ന ബിയറിൽ എന്തോ പൊടി കലർത്തിയെന്നും യുവതി ആരോപിക്കുന്നു. തന്റെ സുഹൃത്തായ ഡോളി ആണ് തന്നെ ബാറിൽ എത്തിച്ചതെന്നാണ് പെൺകുട്ടി നൽകുന്ന മൊഴി. ഓടുന്ന വാഹനത്തിൽ മൂന്ന് പേര് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഇതിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. ആ സമയത്ത് പ്രതികരിക്കാൻ ഭയമായിരുന്നുവെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

അതേസമയം, കേസിൽ നാല് പ്രതികളെ കൊച്ചി സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ യുവതിയും യുവതിയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ. രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്.

ബാറിൽ കുഴഞ്ഞുവീണ യുവതിയെ മൂന്ന് യുവാക്കൾ ചേർന്നു വാഹനത്തില്‍ കയറ്റി പോവുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്. അധികം വൈകാതെ കൊടുങ്ങല്ലൂരിൽനിന്നു പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നാണു പൊലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button