രാജ്യത്ത് സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും ഇരുമ്പയിരിനും ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടിട്ടു. റിപ്പോർട്ടുകൾ പ്രകാരം, 58 ശതമാനത്തിൽ താഴെയുള്ള ഇരുമ്പയിര് കട്ടികളുടെ കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല. 2022 മെയ് മാസം മുതലാണ് സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും ഇരുമ്പയിരിനും കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്. ഇതോടെ, ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില കുറയാൻ കാരണമായിട്ടുണ്ട്. മെയ് മാസത്തിൽ 15 ശതമാനം മുതൽ 50 ശതമാനം വരെയാണ് കയറ്റുമതി തീരുവ ഈടാക്കിയിരുന്നത്.
സ്റ്റീൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2021 ഒക്ടോബറിൽ 1.05 ദശലക്ഷം ടൺ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ, 2022 ഒക്ടോബർ, സെപ്തംബർ തുടങ്ങിയ മാസങ്ങളിൽ കയറ്റുമതി 40 ശതമാനത്തോളമാണ് ഇടിഞ്ഞത്. നോൺ- അലോയ്, അലോയ്ഡ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഇടിവ് നേരിട്ടു. ആഗോള തലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികളും മറ്റ് ഘടകങ്ങളും സ്റ്റീൽ വില ഗണ്യമായി കുറയുന്നതിന് കാരണമായിട്ടുണ്ട്.
Post Your Comments