ഇന്ന് പ്രായഭേദമന്യേ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. തെറ്റായ ആഹാര ക്രമവും പോഷകക്കുറവും പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ മുടി കൊഴിച്ചിൽ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സഹായിക്കുന്ന ഒന്നാണ് സവാള. സവാള നീരിന്റെ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
സൾഫർ, വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നമാണ് സവാള നീര്. ഇത് മുടി കൊഴിച്ചിൽ തടയാനും മുടി ഉള്ളോടെ വളരാനും സഹായിക്കും. താരൻ അകറ്റി നിർത്താൻ സവാള നീര് ഉപയോഗിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സവാള നീര് പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Also Read: തായ്‌വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ വമ്പൻ നിക്ഷേപവുമായി വാറൻ ബഫറ്റ്
വെളിച്ചെണ്ണയിൽ സവാള ചേർത്ത് തിളപ്പിച്ചതിനുശേഷം ഈ എണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. മുടി നരക്കുന്നത് തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. കൂടാതെ, മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ ആരോഗ്യം നിലനിർത്താനും ഈ എണ്ണയ്ക്ക് സാധിക്കും.
Post Your Comments