KozhikodeNattuvarthaLatest NewsKeralaNews

വിറക് ചോദിച്ചെത്തി : ആളില്ലെന്ന് കണ്ട് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് അറസ്റ്റിലായത്

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

കോഴിക്കോട് നാദാപുരത്ത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സ്ഥലത്ത് ഹോട്ടൽ നടത്തുന്ന പ്രതി ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയി. എന്നാല്‍, ഇയാളുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തുവിട്ടതോടെ ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

Read Also : ഹോട്ടൽ രുചിയിൽ നല്ല മൊരിഞ്ഞ ‘നെയ് റോസ്റ്റ്’ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്. തുടര്‍ന്ന്, വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.

പരിക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും പുറത്തുവന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button