ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദര്‍ ജയിന് ജയിലില്‍ സുഖ ചികിത്സ ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തീഹാര്‍ ജയിലില്‍വെച്ച് സഹതടവുകാരന്‍ ജയിന്റെ തലയും കാലും മസാജ് ചെയ്ത് കൊടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജെയിനിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബിജെപി വക്താവ് ഗൗരി ഭാട്ടിയ വാര്‍ത്താ സമ്മേളനം നടത്തുകയും ആംആദ്മി ദേശീയ വക്താവ് അരവിന്ദ് കെജ്‌രിവാള്‍ അഴിമതിയുടെ രാജാവാണെന്ന് ആരോപിക്കുകയും ചെയ്തു. വീഡിയോയെക്കുറിച്ച് ഇതുവരെയും പ്രതികരിക്കാത്ത കെജ്‌രിവാളിന്റെ മൗനത്തെ ബിജെപി വക്താവ് ചോദ്യം ചെയ്തു. അഞ്ച് മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന മന്ത്രിയെ എന്തുകൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിക്കെതിരെ എന്ന പേരിൽ വന്ന ആം ആദ്മി പാർട്ടിക്കുള്ളിൽ മുഴുവൻ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
AAP ने कानून की क्या खूब धज्जियां उड़ाई!
देखिए कैसे हवाला मामले में लंबे अरसे से बंद सत्येंद्र जैन तिहाड़ जेल से अपने गुर्गों के साथ मौज कर रहे हैं..
बड़े आराम से पांव दबवा रहे हैं।
इसलिए ऐसे मंत्री को बर्खास्त नही करते @ArvindKejriwal ताकि जेल से धंधा चलना न बंद हो जाए? pic.twitter.com/F1ASTQaCn4
— Adesh Gupta (@adeshguptabjp) November 19, 2022
അനുവദിച്ച സമയം കഴിഞ്ഞിട്ടും ജയിലിനുളളില്‍ ജയിനിന് മസാജും പ്രത്യേക ഭക്ഷണവും ലഭിച്ചിരുന്നതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ചില ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇഡി ഉന്നയിച്ച ആരോപണങ്ങളെ കെജ്‌രിവാള്‍ ഉള്‍പ്പെടെയുളള നേതാക്കന്‍മാര്‍ തളളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വീഡിയോ കാണാം:
Post Your Comments