MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് നാല് വയസുകാരനെ തെരുവ് നായക്കൾ കൂട്ടത്തോടെ ആക്രമിച്ചു : കുട്ടി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്

മലപ്പുറം: നാല് വയസുകാരനെ തെരുവ് നായക്കൾ കൂട്ടത്തോടെ ആക്രമിച്ചു. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read Also : ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തില്‍ പ്രതി അഫ്താബിന്റെ കൊടും ക്രൂരതകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്

മലപ്പുറം താനൂർ താനാളൂരിൽ ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വീടിന് സമീപത്തുള്ള ബൈപാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്.ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം.

അതീവ ​ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button