തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്യുടെ കാല്‍പാദത്തില്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വീഡിയോയ്ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ് എന്ന് അദ്ദേഹം ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു ഷൈജു ദാമോദരൻ.
‘വിവേകബുദ്ധിയില്ലാത്ത, സഹൃദയരല്ലാത്ത, സരസഹൃദയരല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന്‍ സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല. മലയാളികളുടെ മൊത്തം അവകാശം ഈ വിമര്‍ശകര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ടുണ്ടോ. എനിക്കും നിങ്ങള്‍ക്കും എല്ലാം ഒരേ അവകാശമാണ്. വിമര്‍ശിക്കുന്നവര്‍ കേരളത്തെ തീറെഴുതിയെടുക്കേണ്ട. ഞാനും മലയാളിയാണ്. ഈ വിമര്‍ശകരുടെ ഏതെങ്കിലും അടുത്തബന്ധുക്കളുടെ കാലെടുത്തല്ല ഞാന്‍ ഉമ്മവെച്ചത്. എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്.
ഞാനൊരു സാധാരണക്കാരില്‍ സാധാരണക്കാരാനായൊരു ഫുട്ബോള്‍ ആരാധകനാണ്. ഞാന്‍ അങ്ങേയറ്റത്തെ ഫുട്ബോള്‍ പണ്ഡിതനാണെന്നോ ലോക ഫുട്ബോളിന്‍റെ അരയും തലയും തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അരച്ചുകലക്കി കുടിച്ച് വിശകലനം ചെയ്യുന്ന ഫുട്ബോള്‍ ബുദ്ധിജീവിയാണെന്നോ അവകാശപ്പെട്ടിട്ടില്ല. അങ്ങനെ ഒരു പദവി നിങ്ങളെനിക്ക് തരണമെന്നും പറഞ്ഞിട്ടില്ല. ഫുട്ബോള്‍ ഒരു വികാരമാണെന്ന് പറയുകയും എഴുതുകയും ചെയ്യുന്നവര്‍ പോലും അതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നുപോലും അറിയാത്ത മലയാളികളാണ് നമുക്കിടയിലുള്ളത്. എനിക്ക് ഫുട്ബോള്‍ ഒരു വികാരമാണ്. എന്‍റെ ആരാധനാ കേന്ദ്രമെന്ന് പറയുന്നത് ഫുട്ബോള്‍ കളിക്കുന്ന ഇടങ്ങളാണ്’, ഷൈജു പറയുന്നു.
‘ഈ വിമര്‍ശിക്കുന്ന മലയാളികള്‍ ലിയോണല്‍ മെസിയെയോ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയോ അടുത്തു കിട്ടിയാല്‍ ഇതിലും വലുത് ചെയ്യും. മെസിയും റൊണാള്‍ഡോയുമൊക്കെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ്. നമ്മള്‍ നമ്മളെക്കാള്‍ ജിവന് തുല്യം സ്നേഹിക്കുന്ന താരങ്ങളാണ്. മെസിയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്‍റെയും ഏറ്റവും അടുത്ത സുഹൃത്താണ്. മെസിയെന്ന ജീവിക്കുന്ന ഇതിഹാസത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയാല്‍ ഞാന്‍ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യും’, ഷാജു വ്യക്തമാക്കുന്നു.
കലിയുഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജുവിന്റെ അപ്രതീക്ഷിത നീക്കം. ആരാധനയുടെ ഭാഗമായാണ് ഷൈജു കലിയുഷ്‌നിയുടെ കാലില്‍ ഉമ്മവെച്ചത്. ഷൈജുവിന്റെ നീക്കത്തിൽ ബ്ളാസ്റ്റേഴ്സ് താരം ശരിക്കും അമ്പരന്നിരിപ്പാണ്. നമുക്ക് ചെയ്യാന്‍ കഴിയാത്തൊരു അമാനുഷിക കാര്യം മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു കൊച്ചുകുട്ടിയെപോലെ നമ്മള്‍ തുള്ളിച്ചാടും. നമ്മള്‍ ഏതെല്ലാം തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണെങ്കിലും നമ്മള്‍ ഫുട്ബോള്‍ ആസ്വദിക്കുന്ന കൊച്ചുകുട്ടിയാവും. ഉമ്മകൊടുക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം. ഇത് ചര്‍ച്ച ചെയ്യുന്നത് ചെയ്തോട്ടെ. കല്യൂഷ്നിയുടെ കാലുകളെടുത്ത് ഉമ്മവെച്ചത് തികച്ചും ആത്മാര്‍ത്ഥയയോടെ, സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണെന്ന് 110 ശതമാനം ഞാന്‍ വിശ്വസിക്കുന്നു’, ഷാജു പറയുന്നു.
Post Your Comments