KeralaLatest NewsNews

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയ്ക്ക് പുതുക്കിയ നടപടിക്രമങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങൾ ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒയ്ക്ക് നൽകണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒ മുൻപാകെ പരിശോധിപ്പിച്ചിരിക്കണം.

Read Also: നിരന്തരം ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നു: ഉഭയകക്ഷി ചർച്ചയിൽ ബംഗ്ലാദേശിനോട് വിഷയം ഉന്നയിച്ച് ഇന്ത്യ

നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയ്യാറാക്കിയ വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ/ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധനാ റിപ്പോർട്ട് വാഹനത്തിന്റെ ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.

വാഹന പരിശോധനാ റിപ്പോർട്ട് ആ പ്രത്യേക വിനോദ യാത്രക്ക് മാത്രമാണ് ബാധകം. വാഹന പരിശോധനയുടെ പേരിൽ സ്ഥാപന മേധാവികൾ വാഹന ഉടമയ്ക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തിൽ പറയുന്നു.

Read Also: അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം, വിഷാദത്തില്‍ നിന്ന് മുക്തി നേടാന്‍ കൗമാരക്കാരന്‍ എത്തിയത് ഐഎസിലെ ചാവേര്‍ ആകാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button