Latest NewsNewsInternationalOman

അടുത്ത വർഷം അവസാനം വരെ ഇന്ധനവില വർദ്ധനവുണ്ടാകില്ല: നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ

മസ്‌കത്ത്: ഒമാനിൽ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വർഷം അവസാനം വരെ നിലനിർത്താൻ നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. വില വർധനവ് തടയാനും ഒമാൻ സുൽത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.

Read Also: എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു

വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുറയ്ക്കാനും ചില ഫീസുകൾ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട ഒമാനി ജീവനക്കാർക്ക് അടുത്ത വർഷം ജൂൺവരെ തൊഴിൽ സുരക്ഷ നൽകണമെന്നും ഒമാൻ സുൽത്താൻ നിർദ്ദേശം നൽകി. 2012 ബാച്ചിലെ ഒമാൻ സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ നൽകണം. സിവിൽ സർവിസ് സ്‌കീമിലും മറ്റു വിഭാഗങ്ങളിലും ഉൾപ്പെട്ട പ്രമോഷനു യോഗ്യത ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.

അതേസമയം, 450 റിയാലിൽ താഴെ മാസ വരുമാനമുള്ള സായുധ സേനയിൽ നിന്നു വിരമിച്ചവരുടെ ഭവന വായ്പാ പദ്ധതികൾ ഒഴിവാക്കും.

Read Also: ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേർന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ: ചരിത്രപരമെന്ന് കോണ്‍ഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button