KeralaLatest NewsNews

ലഹരി വിമുക്ത കേരളത്തിനായി നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്

തിരുവനന്തപുരം: ഫുട്ബോൾ ലഹരി നെഞ്ചിലേറ്റി ‘ലഹരിവിമുക്ത കേരള’ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലെ നാൽപത്തിയാറ് ലക്ഷം അംഗങ്ങൾ ഗോൾ ചലഞ്ചിൽ പങ്കെടുക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ‘നോ ടു ഡ്രഗ്സ്’ എന്നെഴുതിയ ബാഡ്ജ് ധരിച്ചുകൊണ്ടായിരിക്കും ഗോൾ ചലഞ്ചിനായി കുടുംബശ്രീ വനിതകൾ അണിനിരക്കുക.

Read Also: ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചത് നരേന്ദ്രമോദി: സർ സിപിയുടെ കാലമല്ല ഇത്, ചോദിക്കാൻ ആളുണ്ടെന്ന് കെ സുരേന്ദ്രൻ

ഗോൾ ചലഞ്ചിന്റെ ഭാഗമായി ഗോൾ പോസ്റ്റിന് ചുറ്റും ‘നോ ടു ഡ്രഗ്സ്’ എന്ന പ്രചാരണ ബോർഡുകൾ വയ്ക്കും. കൂടാതെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഫുട്ബോൾ ക്വിസ് മത്സരവും സംഘടിപ്പിക്കും. ഓരോ അയൽക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാമിഷൻ കോ-ഓർഡിനേറ്റർമാർക്കാണ് ഗോൾ ചലഞ്ചിന്റെ മേൽനോട്ട ചുമതല. സി.ഡി.എസ്തലത്തിൽ അതത് പ്രദേശത്തെ സ്‌കൂളുകൾ, ക്ലബുകൾ എന്നിവയുമായി ചേർന്നും ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്.

കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനുകളിലെ ജീവനക്കാർ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർ, ട്രെയിനിങ്ങ് ടീം അംഗങ്ങൾ എന്നിവരും ഗോൾ ചലഞ്ചിന്റെ ഭാഗമാകും.

Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയ്ക്ക് പുതുക്കിയ നടപടിക്രമങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button