Latest NewsKeralaNews

കെ.എ.എസ് ട്രെയിനികൾക്കുള്ള ഇംഗ്ലീഷ് ഭാഷാപരിശീലന പരിപാടി സമാപിച്ചു

തിരുവനന്തപുരം: ഭരണനിർവഹണത്തിൽ ഇംഗ്ലീഷ് ഭാഷ എന്ന വിഷയത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഗവേണൻസും യുഎസ് മിഷനും സംയുക്തമായി സംഘടിപ്പിച്ച കെ.എ.എസ് ട്രെയിനികൾക്കുള്ള പരിശീലന പരിപാടി സമാപിച്ചു. സമാപന ചടങ്ങിൽ ചെന്നെയിലെ യു.എസ് കോൺസുലേറ്റ് ജനറൽ സ്‌കോട്ട് ഹാർട്ട്മാൻ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഐ.എം.ജി ഡയറക്ടർ കെ ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഡോ. അലീഷ്യ ബ്രന്റ്, ഡോ. പെട്രീഷ്യ സാസ്, ഡോ. കെല്ലി വിഷാർട്ട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.ആദ്യ കെ.എ.എസ് ബാച്ചിലെ 104 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

നവംബർ 7 മുതൽ 18 വരെ തിരുവനന്തപുരം ഐ.എം.ജിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button