PalakkadKeralaNattuvarthaLatest NewsNews

അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്

പാലക്കാട്: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വൃദ്ധ മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്.

Read Also : ‘ഇത് എന്റെ ഉമ്മയല്ല കേരളത്തിന്റെതാണ്’: ബ്ലാസ്‌റ്റേഴ്‌സ് താരം കലിയുഷ്‌നിയുടെ കാലില്‍ ചുംബിച്ച് ഷൈജു ദാമോദരന്‍

കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം നടന്നത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറി അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള വൃദ്ധയുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു.

Read Also : നഷ്ടപ്പെട്ടത് വെറും അപ്പക്കഷ്ണം! ജീവിച്ചിരിപ്പുണ്ടെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരിക്കും: പ്രിയാ വര്‍ഗീസ്

സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button