Latest NewsUAENewsInternationalGulf

മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടും: അറിയിപ്പുമായി യുഎഇ

അബുദാബി: മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടും. നവംബർ 30 മുതലാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടുന്നത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. മ്യൂസിയം ടിക്കറ്റുകൾക്കായുള്ള ഉയർന്ന ഡിമാൻഡും, ഭാവിയെ പര്യവേക്ഷണം ചെയ്യാനുള്ള സന്ദർശകരുടെ അതിയായ ആഗ്രഹവും കണക്കിലെടുത്താണ് നടപടി.

Read Also: ഇറാനില്‍ ഹിജാബ് പ്രതിഷേധം രാജ്യമെങ്ങും ആളിക്കത്തുന്നു, അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ച് ഭരണകൂടം

മ്യൂസിയത്തിൽ പ്രതിദിനം കൂടുതൽ സന്ദർശക സ്ലോട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് അതിന്റെ പ്രവർത്തന സമയം നീട്ടുന്നതിനായാണ് തീരുമാനിച്ചരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 2022 നവംബർ 30 മുതൽ രാവിലെ 10 മണി മുതൽ വൈകിട്ട് 7:30 സന്ദർശക സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ അവസരം ലഭിക്കും.

ഗവേഷണത്തിനുള്ള നൂതന ലാബുകൾ, ക്ലാസ് മുറികൾ, പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവു പകരുന്ന മേഖലകൾ തുടങ്ങിയവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ. ബഹിരാകാശം, കാലാവസ്ഥാ മാറ്റം, ആരോഗ്യം, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാകും. മ്യൂസിയത്തിനു ചുറ്റുമുള്ള പാർക്കിൽ 80 ഇനം അപൂർവ സസ്യങ്ങളാണുള്ളത്. സ്മാർട് സാങ്കേതിവിദ്യ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്.

Read Also: ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണി വരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button