KollamLatest NewsKeralaNattuvarthaNews

വീ​ട് ത​ക​ർ​ന്ന് വീ​ണു : അ​മ്മ​യ്ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൾ​ക്കും പ​രി​ക്ക്

ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക്ഷേ​ത്രം വാ​ർ​ഡി​ൽ താ​വ​ണം​പൊ​യ്ക കോ​യി​പ്പു​റ​ത്ത്‌ പൊ​ന്ന​മ്മ​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്

ചാ​ത്ത​ന്നൂ​ർ : വീ​ട് ത​ക​ർ​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​യാ​യ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക്ഷേ​ത്രം വാ​ർ​ഡി​ൽ താ​വ​ണം​പൊ​യ്ക കോ​യി​പ്പു​റ​ത്ത്‌ പൊ​ന്ന​മ്മ​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ നാ​ലോ​ടെയാണ് സംഭവം​. വീ​ട്ടി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന ​പൊ​ന്ന​മ്മ​യ്ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൾ ഷീ​ല​യ്ക്കും വീട് തകർന്ന് വീണ് പ​രി​ക്കേ​റ്റു. ബ​ഹ​ളം കേ​ട്ട് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​ർ ആണ് ​ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.

Read Also : വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം: ഭർത്താവ് പോലീസിൽ കീഴടങ്ങി

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ടാ​യി​രു​ന്നു പൊ​ന്ന​മ്മ​യുടേത്. പു​തി​യ വീ​ടി​നാ​യി ഈ ​കു​ടും​ബം ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും കു​ടും​ബ​ത്തി​നെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നുവെ​ന്ന് നാട്ടുകാർ പ​റ​യു​ന്നു.

വീ​ടി​ന്‍റെ അ​വ​സ്ഥ​യെ കു​റി​ച്ചും ഇ​വ​ർ​ക്ക് മാ​ന​സി​ക വെ​ല്ലു​വി​ളി ഉ​ള്ള​തി​നെ​ക്കു​റി​ച്ചും ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ​ക്കും അ​റി​വു​ണ്ടാ​യാ​യി​ട്ടും പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ടി​യ​ന്തി​ര​മാ​യി ഇ​വ​രു​ടെ വീ​ട് പു​തു​ക്കി പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത്‌ ഇ​ട​പെ​ട്ട് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button