തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആലന്തറ ഉദിമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. സംഭവത്തിൽ കാരേറ്റ് മാമൂട് പിള്ള വീട്ടിൽ പ്രഭാകരൻ (72) പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.
സവാരിക്കിടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രഭാകരൻ ഷിജുവിന്റെ കഴുത്തിൽ കുത്തി പരുക്കേൽപിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസ് ഷിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ മരിച്ച സാഹചര്യത്തിൽ റിമാൻഡിൽ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം കൂടി ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments