Latest NewsKeralaNews

ഗവർണർക്കെതിരായ എസ്.എഫ്.ഐ ബാനർ സംസ്കാര ശൂന്യമായ നടപടി; മുഖ്യമന്ത്രി അത് തിരുത്തണം: കെ സുരേന്ദ്രന്‍ 

കൊച്ചി: തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനർ സംസ്കാര ശൂന്യമായ നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവർണര്‍ക്കെതിരെ  വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും ഉണ്ടാകുമെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

‘ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിഷേപിക്കും. പിന്നെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഗവർണർ എന്നത് ഉന്നത പദവിയാണ്. അതുപോലെ ഉന്നതമായ പദവിയാണ് മുഖ്യന്ത്രിയും. എസ്.എഫ്.ഐ സംസ്കാര ശൂന്യമായ നടപടി ചെയ്യുന്നു. മുഖ്യമന്ത്രി അത് തിരുത്തണം’- കെ സുരന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേ സമയം, ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ പോസ്റ്റര്‍ സ്ഥാപിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്റര്‍ ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ അത് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടിരുന്നതായും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button