മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യയുടെ മേധാവി അജിത് മോഹൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് സന്ധ്യ ദേവനാഥനെ നിയമിച്ചിരിക്കുന്നത്. 2023 ജനുവരി ഒന്ന് മുതലാണ് സന്ധ്യ ദേവനാഥൻ ചുമതല ഏറ്റെടുക്കുക. കൂടാതെ, മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റായും സന്ധ്യ ദേവനാഥൻ സേവനമനുഷ്ഠിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
2016 ലാണ് സന്ധ്യ ദേവനാഥൻ മെറ്റയിലെ ജോലിയിൽ പ്രവേശിക്കുന്നത്. സിംഗപ്പൂർ, വിയറ്റ്നാം ബിസിനസുകളുടെ ടീമുകളും, തെക്കുകിഴക്കൻ ഏഷ്യയിലെ മെറ്റയിലെ ഇ- കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാൻ സന്ധ്യ ദേവനാഥൻ സഹായിച്ചിട്ടുണ്ട്. ബാങ്കിംഗ്, പേയ്മെന്റ്, ടെക്നോളജി മേഖലകളിൽ 22 വർഷത്തെ പ്രവർത്തന പരിചയമാണ് സന്ധ്യ ദേവനാഥന് ഉള്ളത്. കൂടാതെ, തൊഴിൽ രംഗത്തെ സ്ത്രീകളുടെ പ്രാധിനിധ്യത്തെ കുറിച്ച് ശബ്ദമുയർത്തുന്ന വ്യക്തിത്വത്തിന് ഉടമ കൂടിയായ സന്ധ്യ ദേവനാഥൻ, മെറ്റയിലെ വിമൻ@എപിഎസിയുടെ എക്സിക്യൂട്ടീവ് സ്പോൺസർ കൂടിയാണ്.
Also Read: മാനസിക പിരിമുറുക്കം കുറയ്ക്കാൻ ബനാന ടീ
Post Your Comments