Latest NewsNewsBusiness

ബി-2-ബി ഇ- കൊമേഴ്സ് സേവനങ്ങൾ നൽകാനൊരുങ്ങി ഒഎൻഡിസി, പുതിയ മാറ്റങ്ങൾ അറിയാം

പലചരക്ക് വ്യാപാരത്തിന് ഇ- കൊമേഴ്സ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം

ഉപഭോക്താക്കൾക്ക് ബി-2-ബി ഇ- കൊമേഴ്സ് സേവനങ്ങൾ നൽകാനൊരുങ്ങി രാജ്യത്തെ ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഒഎൻഡിസി. റിപ്പോർട്ടുകൾ പ്രകാരം, ബി-2-ബി വിപണന രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനാണ് ഒഎൻഡിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഡിസംബർ മുതൽ ആരംഭിക്കുന്നതാണ്. പലചരക്ക് വ്യാപാരത്തിന് ഇ- കൊമേഴ്സ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

2022 സെപ്തംബർ മുതൽ ബെംഗളൂരുവിലെ 16 പിൻ കോഡുകളിൽ ഒഎൻഡിസി പ്ലാറ്റ്ഫോം മുഖാന്തരം ഭക്ഷണവും പലചരക്ക് സാധനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. പുതിയ വെർട്ടിക്കലുകളായ ഇലക്ട്രോണിക്സ്, വീട്ടുസാധനങ്ങൾ, സൗന്ദര്യ വസ്തുക്കൾ എന്നിവയും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തും. കൂടാതെ, കേരളത്തിൽ ടാക്സി അസോസിയേഷനുമായുളള സഹകരണത്തിലൂടെ മൊബിലിറ്റി സേവനങ്ങൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.

Also Read: അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി: പ്രതികരിച്ച് പ്രിയ വര്‍ഗീസ്

ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022- 23 മുതൽ 2024- 25 വരെയുള്ള കാലയളവിനുള്ളിൽ ബി-2-ബി ഇ-കൊമേഴ്സ് വിപണി 55.8 ശതമാനം വളർച്ച കൈവരിച്ച് 16.5 ശതകോടി ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ. റിലയൻസ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനികൾ ഉടൻ തന്നെ ഒഎൻഡിസിയുടെ ഭാഗമാകുമെന്ന സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button