ന്യൂഡല്‍ഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. ഒരുകാലത്ത് തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും വിളനിലമായിരുന്ന ജമ്മു കശ്മീർ ആണ് അടുത്ത ജി-20 ഉച്ചകോടിയുടെ വേദിയാകുന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. മാറിയ ജമ്മു കശ്മീർ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ നേതാക്കന്മാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അന്താരാഷ്‌ട്ര വേദിയില്‍ ഒരു പ്രധാന ഇടമായി അവതരിപ്പിക്കുന്നതിലൂടെ കശ്മീരിന്റെ പ്രതിച്ഛായ മാറ്റുകയെന്ന ലക്ഷ്യവും ഇന്ത്യയ്‌ക്കുണ്ട്. രാജ്യത്തെ മറ്റേത് സ്ഥലത്തെയും പോലെ കശ്മീരിനെയും സാധാരണ ജീവിതം നയിക്കാനാവുന്ന ഒരിടം എന്ന രീതിയിലേക്ക് മാറ്റുന്നത് ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ്. എന്നാല്‍ ജി-20 യുടെ വേദി ജമ്മുകശ്മീരിലാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താനും ചൈനയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ ആശങ്കയാണ് ചൈന എതിര്‍പ്പിലൂടെ ചൂണ്ടിക്കാണിച്ചത്.
ഇന്ത്യ ജമ്മുകശ്മീരിനെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന പാകിസ്താന്റെ പഴഞ്ചന്‍ വാദത്തെ അംഗീകരിച്ചായിരുന്നു ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചത്. ജമ്മുക്ശമീര്‍ വേദിയാകാതിരിക്കാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധിയാണ് പാകിസ്താന്‍ ശ്രമിച്ചത്. ജി-20 വേദി മാറ്റാന്‍ ഇന്ത്യ തയ്യാറല്ലാത്തതിനാല്‍ ജമ്മുകശ്മീരിലെ ഉച്ചകോടി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്‌ട്രങ്ങളെ പാകിസ്താന്‍ സമീപിച്ചിരുന്നു. ചൈന,തുര്‍ക്കി,സൗദി അറേബ്യ തുടങ്ങിയ തങ്ങളുടെ അടുപ്പക്കാരായ രാജ്യങ്ങളെയാണ് പാകിസ്താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയുടെ തീരുമാനത്തിനെതിരെ അംഗരാജ്യങ്ങളെ സമീപിക്കുമെന്ന് പാക് വിദേശമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരിന്റെ മണ്ണില്‍ ജി 20 നടത്തുന്നതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ, പാകിസ്താന്റെ മുഖത്തേറ്റ അടിയാകുകയാണ് ഇന്ത്യയുടെ പതറാത്ത നിലപാട്. ഇഷ്ടക്കാരെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ നീങ്ങാമെന്ന പാകിസ്താന്റെ വ്യാമോഹമാണ് ഇതോടെ പാഴായിപ്പോയത്. ശ്രമങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ എങ്ങുമെത്താതെ പോയെങ്കിലും തര്‍ക്കഭൂമിയില്‍ വേദി, എന്ന വാദം ഉയര്‍ത്തി ഉച്ചകോടി ബഹിഷ്‌കരിക്കരിപ്പിക്കാനാണ് പാകിസ്താന്റെ ഇനിയുള്ള ശ്രമങ്ങള്‍.
Post Your Comments