കൊച്ചി: അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Read Also: കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല: പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി
സ്‌ക്രൂട്ടിനി കമ്മിറ്റി ഇവ എങ്ങനെയാണ് അധ്യാപന പരിചയമായി കണക്കാക്കിയതെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ പരിചയസമ്പത്ത് വേണമെന്നും കോടതി അറിയിച്ചു.
നല്ല അധ്യാപകർ മെഴുകുതിരികളെ പോലെ പ്രകാശിക്കേണ്ടതുണ്ട്. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കില്ല. പിഎച്ച്ഡി ഗവേഷണം ഫെല്ലോഷിപ്പോടെയാണ് നടത്തിയത്. ഈ സമയത്ത് ഡെപ്യൂട്ടേഷനിലാണെന്നും ഇക്കാലയളവിൽ അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം, കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ നടത്തിയ പരാമർശങ്ങളെ എതിർത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് പ്രിയാ വർഗീസിനെതിരെ കോടതി വിമർശനം ഉന്നയിച്ചത്.
Post Your Comments