Latest NewsNewsLife Style

ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്‌

നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവൻ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനർജി ബൂസ്റ്റർ കൂടിയാണ്. ധാരാഴം ഫൈബർ അടങ്ങിയിട്ടുള്ളത്തിനാൽ ചില അസുഖങ്ങൾക്ക് മരുന്നായും ഇതിനെ ഉപയോഗിക്കാം. ചില അസുഖങ്ങളും വാഴപ്പഴം എങ്ങിനെയാണ് അവയ്‌ക്കൊരു പ്രതിവിധി ആയി ഉപയോഗിക്കുന്നതെന്നും വായിക്കാം.

വാഴപ്പഴത്തിൽ ധാരാളമായി വൈറ്റമിൻ B6 അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ നല്ല രീതിയിലുള്ള മാറ്റം വരുത്തുവാൻ ഇതിന് സാധിക്കും. സ്ത്രീകളിലെ പ്രീമെൻസ്ട്രൽ സിൻഡ്രോമിന് പരിഹാരം ഉണ്ടാക്കാൻ ബി ടൈപ്പ് വൈറ്റമിനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്തുണ്ടാകുന്ന വയറുവേദന, നെഞ്ചുവേദന, മൂഡ് മാറ്റം എന്നിവയെ നിയന്ത്രിക്കാനും വൈറ്റമിൻ ബിയ്‌ക്ക് കഴിയും.

വാഴപ്പഴത്തിന്റെ ഏറ്റവും വലിയ ഗുണമായി കണക്കാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കും എന്നതാണ്. ഇതിൽ ധാരാളമായി പൊട്ടാഷ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും വാഴപ്പഴം കഴിക്കുന്നത് ഹൃദയരോഗങ്ങൾ വരാനുള്ള സാദ്ധ്യതയും കൂടിയ രക്തസമ്മർദ്ദവും കുറയ്‌ക്കും.

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫൻ എന്ന പ്രോട്ടീന് സന്തോഷത്തിന്റെ ഹോർമോൺ ആയ സെറോടോണിൻ ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. ആയതിനാൽ വാഴപ്പഴം കഴിക്കുന്നത് സമ്മർദ്ദത്തെ അകറ്റുകയും സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓർമ്മ വർദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണിത്.

ദഹനം സുഗമമാക്കുന്നു അതോടൊപ്പം ശരീരത്തിലെ അനാവശ്യമായ വസ്തുക്കൾ പുറന്തള്ളാനും സഹായിക്കുന്നു. വാഴപ്പഴത്തിൽ പ്രകൃതിദത്തമായി ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാൻ വാഴപ്പഴവും ഭക്ഷണത്തിന്റെ കൂടെ ഉൾപ്പെടുത്തുക.

അമിതസമ്മർദ്ദം അനുഭവിക്കുന്നവരിൽ പൊട്ടാഷ്യത്തിന്റെ കുറവു മൂലം മെറ്റബോളിസം ഉണ്ടാകാനിടയുണ്ട്. വാഴപ്പഴം ഹൃദയസ്പന്ദനത്തെ സാധാരണ നിലയിലാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവിനെയും സാധാരണ നിലയിൽ നിൽക്കാൻ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button