ThiruvananthapuramKeralaNattuvarthaLatest NewsNews

മാ​ര​ക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ സ്വ​ദേ​ശി മു​ജീ​ബ്‌ റ​ഹ്‌​മാ(25)നെ​യാ​ണ് അറസ്റ്റി ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: മാ​ര​ക മയക്കുമ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ സ്വ​ദേ​ശി മു​ജീ​ബ്‌ റ​ഹ്‌​മാ(25)നെ​യാ​ണ് അറസ്റ്റി ചെയ്തത്. എ​ക്‌​സൈ​സ് സം​ഘം ആണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്.

ഇ​യാളിൽ നി​ന്നും 15.23 ഗ്രാം ​എം​ഡി​എം​എ പിടിച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​റ്റ തു​ക​യും ക​ണ്ടെ​ത്തിയിട്ടുണ്ട്. കാ​ട്ടാ​ക്ക​ട പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് ച​ങ്ങ​ല​യു​ടെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് പ​റ​യു​ന്നു.

Read Also : കൊല്ലപ്പെട്ട ദിവസം ശ്രദ്ധ തന്റെ സുഹൃത്തിന് ഒരു സന്ദേശമയച്ചിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു മെസേജ് ആയിരുന്നു അത്

ഇ​യാ​ൾ സ്‌​കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ല​ഹ​രി​മ​രു​ന്ന് വി​ൽ​ക്കു​ന്ന​ത്. ഇ​തി​നാ​യി വാ​ട്സാ​പ് ഗ്രൂ​പ്പുമു​ണ്ട്. കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നും അ​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യും എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button