തിരുവനന്തപുരം:(16/11/2022) – സംസ്ഥാനത്ത് പബ്ലിക് സർവീസ് കമ്മീഷനും എംപ്ലോയിമെൻ്റ് എക്സ്ചേഞ്ച്ചേഞ്ചുമെല്ലാം നോക്കുക്കുത്തി മാത്രമാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർവകലാശാല മുതൽ നഗരസഭ വരെ സിപിഎം നിയന്ത്രണത്തിൽ നിയമത്തെ വെല്ലുവിളിച്ച് നിയമനം നടക്കുകയാണ്. കേവലം ഒരു കത്ത് വിവാദമായി മാത്രം കാണേണ്ടതല്ല തിരുവനന്തപുരം മേയർ ഉൾപ്പെട്ട പുതിയ സംഭവ വികാസങ്ങൾ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പാർട്ടിക്കാർക്ക് വേണ്ടി മാത്രം അല്ലാതെ മൂന്നരക്കോടി വരുന്ന ജനങ്ങൾക്ക് വേണ്ടി ഭരണം നടത്താൻ പിണറായി വിജയൻ തയ്യാറാകണം. അഭ്യസ്ത വിദ്യരും അർഹതയുള്ളവരും ആയ ചെറുപ്പക്കാർ രോഷത്തിലാണ്. പുറത്ത് വരുന്ന കത്തുകൾ സിപിഎമ്മിലെ യുവജനങ്ങൾ തന്നെ പുറത്ത് വിടുന്നതാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കുന്ന എൽഡിഎഫ് മന്ത്രിമാർ യുജിസി ചട്ടം പോലും തോന്നുംപടി വ്യാഖ്യാനിക്കുകയാണ്. വിഡ്ഢിത്തം വിശദീകരിച്ച് പ്രതിരോധം തീർക്കാൻ നിൽക്കുന്ന മന്ത്രിമാരെയും നേതാക്കന്മാരെയും ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകണം. ഗവർണർ ഭരണഘടനയോട് കൂറ് പുലർത്തി, കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
Post Your Comments