KeralaLatest NewsIndia

‘ഗവർണർ പദവി റബ്ബർ സ്റ്റാമ്പല്ല’: മന്ത്രി രാജീവിനെ വേദിയിലിരുത്തി ലോകായുക്ത വേദിയിൽ തമിഴ്‌നാട് ഗവർണർ

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റബ്ബർ സ്റ്റാമ്പല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തില്‍ സംസ്ഥാന നിയമ മന്ത്രി പി രാജീവിനെ വേദിയിലിരുത്തിയാണ് തിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടമെന്നും ആര്‍എന്‍ രവി പറഞ്ഞു. സംസ്ഥാനത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെയാണ് തമിഴ്‌നാട് ഗവര്‍ണറെ പങ്കെടുപ്പിച്ച് ലോകായുക്ത ദിനാചരണം നടത്തിയത്.

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്കെതിരെ ചൊവ്വാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. അതേദിവസം തന്നെയാണ് കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് സമാന ആരോപണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നയിക്കുന്ന ഗവര്‍ണര്‍ക്കൊപ്പം പി രാജിവ് വേദി പങ്കിട്ടത്.

അതേസമയം, ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെയും ഒപ്പിട്ടിട്ടില്ല. ‘ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണം ഉണ്ട്. സുപ്രീം കോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലുള്ള സംവിധാനം തകരാതെ നോക്കേണ്ടത് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വാണെന്നും’ തമിഴ്‌നാട് ഗവര്‍ണര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button