KeralaLatest NewsNews

ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനര്‍, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് : ഗവര്‍ണറോട് മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍

ഒരു കലാലയത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായത്

തിരുവനന്തപുരം : തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ച സംഭവം വിവാദമായതോടെ, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാപ്പപേക്ഷിച്ച് പ്രിന്‍സിപ്പല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഖേദം പ്രകടിപ്പിക്കുന്നതായി കോളേജ് പിന്‍സിപ്പല്‍ കെ.ഡി ശോഭ പറഞ്ഞു. സംഭവത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും വിശദീകരണം നല്‍കി. ഒരു കലാലയത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായത് എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഇത് താന്‍ അറിഞ്ഞിരുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നോട്ടീസ് നല്‍കിയെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Read Also: ഓപ്പറേഷൻ ഓയിൽ: മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ സ്‌പെഷ്യൽ ഡ്രൈവ്

സംഭവത്തില്‍ ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്ക് മുതിര്‍ന്നവരോളം തന്നെ പക്വമായ രീതിയില്‍ കാര്യങ്ങള്‍ കാണാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. താനവിടെ ചെന്ന് കുട്ടികളുടെ നേതാവായിട്ടുള്ള യൂണിയന്‍ ചെയര്‍മാനോട് അത് നീക്കം ചെയ്യാന്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടികളത് നീക്കിയെന്നാണ് മന്ത്രി പറഞ്ഞത്. കുട്ടികള്‍ പ്രതികരിക്കുന്നത് അവരുടെ പ്രായത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് സംസ്‌കൃത കോളേജിന്റെ ഗേറ്റില്‍ ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ടുള്ള ബാനര്‍ ഉയര്‍ന്നത്. ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന്‍ എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button