ശബരിമല: മണ്ഡലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധനാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ചു. പിന്നീട് പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി അഗ്നിപകര്‍ന്നു. നട തുറന്നെങ്കിലും ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല.
ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ശബരിമല മേല്‍ശാന്തിയായി കെ. ജയരാമന്‍ നമ്പൂതിരി ചുമതലയേറ്റു. തന്ത്രി കണ്ഠരര് രാജീവര് അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും നടയടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. തുടർന്ന് മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയും ചുമതലയേറ്റെടുത്തു.
ട്വിറ്റർ: പേയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നവംബർ അവസാന വാരത്തോടെ പുനരാരംഭിക്കും
നവംബർ 17 മുതല്‍ ഡിസംബര്‍ 27വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.
Post Your Comments