ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്.
കള്ളനും ഭഗവതിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ.
സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാല പാർവ്വതി മുതലായ അഭിനേതാക്കൾ കള്ളനും ഭഗവതിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ നിർവ്വഹിക്കുന്നു.
പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു. മലയാളസിനിമയിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരായ ജോൺകുട്ടി (എഡിറ്റര്‍ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റില്‍സ്), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈന്‍), രാജാകൃഷ്ണൻ (ഫൈനല്‍ മിക്സിങ് ) മുതലായവർ ചിത്രത്തിൻറെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്റ്റേഴ്സ് ആയി ടിവിൻ കെ വര്‍ഗീസ്, അലക്സ് ആയൂർ എന്നിവരും കള്ളനും ഭഗവതിയുടെ ഭാഗമാവുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ആയി രാജേഷ് തിലകവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവർത്തിക്കുന്ന കള്ളനും ഭഗവതിയുടെ എക്സിക്യൂട്ടീവ്ര് പ്രൊഡ്യൂസർ രാജശേഖരനാണ്.
വാഴൂർ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. യെല്ലോ ടൂത്ത്സ് ആണ് ഡിസൈനര്‍മാര്‍. കള്ളനും ഭഗവതിയുടെയും ടൈറ്റില്‍ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെ.പി മുരളീധനാണ്. ഗ്രാഫിക്സ് നിഥിൻ റാം.
നവംബർ 23 മുതൽ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി കള്ളനും ഭഗവതിയുടെയും ചിത്രീകരണം നടക്കും.
Post Your Comments