
പട്ടാമ്പി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. വിളയൂര്‍ കരിങ്ങനാട്കുണ്ട് പടിഞ്ഞാക്കര വീട്ടില്‍ ഷാഹുല്‍ ഹമീദിനെ (25) യാണ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.
കൊപ്പം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ താമസിക്കുന്നത്. പട്ടാമ്പി താലൂക്ക് പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ ശിപാര്‍ശയിലാണ് നടപടി. സ്വേച്ഛയാല്‍ ദേഹോപദ്രവം ഏല്‍പ്പിക്കുക, കുറ്റകരമായി വസ്തു കൈയേറ്റം ചെയ്യുക, കുറ്റകരമായി ഭയപ്പെടുത്തുക, അശ്ലീലപദപ്രയോഗം നടത്തുക, നിയമവിരുദ്ധമായി വീടുകളില്‍ അതിക്രമിച്ച് കയറി ദേഹോപദ്രവം ഉണ്ടാക്കുക, കുറ്റകരമായ വസ്തു കൈയേറ്റം നടത്തുക, സ്ത്രീകളെ മാനഹാനി വരുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കയ്യേറ്റം ചെയ്യുക, സ്ത്രീയെ അന്യായമായി കടത്തിക്കൊണ്ടു പോകുക എന്നീ കുറ്റങ്ങള്‍ക്കാണ് കാപ്പ ചുമത്തിയിരിക്കുന്നത്.
Post Your Comments