ന്യൂഡല്‍ഹി: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് സഹായം തേടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഡല്‍ഹിയിലെത്തി. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് 6835 കോടി രൂപയുടെ അടിയന്തര സഹായം നല്‍കണമെന്നും 4060 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച ധനമന്ത്രി, വായ്പാ പരിധി നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.
വായ്പാ അനുമതി ഡിസംബര്‍ വരെ 17936 കോടിയായി ചുരുക്കിയിട്ടുണ്ട്. ഇതില്‍ 13936 കോടിയും എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 4000കോടി അടുത്ത മാസത്തെ ശമ്പള, പെന്‍ഷന്‍ വിതരണത്തിന് പോലും തികയില്ല.
കിഫ്ബി, സാമൂഹ്യസുരക്ഷാ വിതരണ കമ്പനി എന്നിവയെടുക്കുന്ന വായ്പകള്‍ നേരിട്ട് സര്‍ക്കാര്‍ എടുക്കുന്ന വായ്പകളല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ പെടുത്തരുതെന്നും മറ്റ് കടബാദ്ധ്യത 7813.06കോടിയായി കുറഞ്ഞത് കണക്കിലെടുത്ത് വായ്പാഅനുമതി പരിധി കൂട്ടണമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടു.
Post Your Comments