അടൂർ: കലോത്സവ പരിശീലനത്തിനു വന്ന കുട്ടികളെ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച സംഭവവത്തിൽ നാട്ടുകാരായ മൂന്നുപേർ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവർ ഏഴാംമൈൽ തട്ടാരഴികത്ത് വീട്ടിൽ ശ്രീരാജ് (30), ഇയാളുടെ പിതാവ് രാധാകൃഷ്ണൻ (55), പള്ളിവാതുക്കൽ പുത്തൻവീട്ടിൽ ജോൺസൻ (62) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏനാത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കടമ്പനാട് കെ.ആർ.കെ.പി.എം എച്ച്.എസ്.എസിലെ ഏഴാംമൈൽ സ്വദേശികളായ പത്താംക്ലാസ് വിദ്യാർത്ഥികളായ മൂന്നുപേർക്കാണ് മർദ്ദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് ഇടപെട്ട് മർദ്ദിച്ചവരെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര ഉപജില്ല സ്കൂൾ കലോത്സവം ഈ സ്കൂളിലാണ് നടക്കുന്നത്. ഇതിന്റെ പരിശീലനത്തിനു വന്ന കുട്ടികളെയാണ് നാട്ടുകാർ മർദ്ദിച്ചത്.
Read Also : കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു
സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ നേരത്തേ സംഘർഷമുണ്ടായിരുന്നു. വെള്ളം കുടിക്കാനായി സ്കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികൾക്കിടയിൽ തർക്കമുണ്ടാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. അഞ്ചിലധികം പേർ ചേർന്നാണ് മർദ്ദിച്ചത്. തുടർന്ന്, വിദ്യാർത്ഥികൾ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥികൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments