Latest NewsNewsInternational

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി

വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം

ബാലി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെത്തിയത്. തനത് വേഷത്തിലെത്തിയ ഇന്തോനേഷ്യക്കാര്‍ ആടിയും പാടിയും പ്രധാനമന്ത്രിയെ സ്വീകരിച്ചു.

Read Also: രാജ്ഭവൻ മാർച്ച് : കെ.സുരേന്ദ്രൻ്റെ ഹർജിയിൽ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം

45 മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനിടെ അദ്ദേഹം 20 യോഗങ്ങളില്‍ പങ്കെടുക്കുകയും 10 ലധികം ലോകനേതാക്കളുമായി സംവദിക്കുകയും ചെയ്യും. ലോക സമ്പദ്‌വ്യവസ്ഥ, ഊര്‍ജം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയവയെക്കുറിച്ചും ലോക രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ച നടത്തും.

ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സുരിനാം പ്രസിഡന്റ്,യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍,തുടങ്ങിയ പ്രമുഖരുമായാണ് പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുക.

തുടര്‍ന്ന് ഇന്തോനേഷ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജി-20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ജി-20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും. ഡിസംബര്‍ 1 മുതലാണ് ഇന്ത്യ അദ്ധ്യക്ഷത വഹിക്കുക. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ സന്ദര്‍ശന അജണ്ടയിലുണ്ട്. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button