കൊച്ചി: കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ, സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂർ സർവ്വകലാശാലയോട് ഹൈക്കോടതി. അസോഷ്യേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും നിരവധി വിദ്യാർത്ഥി കളുടെ ഭാവിയെ ബാധിക്കുന്നതാണ് ഇതെന്നും കോടതി പറഞ്ഞു.
മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വർഗീസിനെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്ന് സർവ്വകലാശാല സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും സർവ്വകലാശാല ആവശ്യപ്പെട്ടു. എന്നാൽ, രജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രിയാ വർഗീസിന്റെ അധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ രജിസ്ട്രാർക്കും കോടതിയുടെ ഭാഗത്തു നിന്ന് വിമര്‍ശനമുണ്ടായി.
റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
നേരത്തെ രണ്ടാം റാങ്കുകാരൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പ്രിയയുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കേസ് പരിഗണിക്കുമ്പോൾ യുജിസി കോടതിയെ അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായാണ് സർവ്വകലാശാലയും പ്രിയാ വർഗീസും സത്യവാങ്മൂലങ്ങൾ സമർപ്പിച്ചത്.
Post Your Comments