ErnakulamNattuvarthaLatest NewsKeralaNews

കുരുന്നുകൾക്ക് സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍: ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ പദ്ധതിക്ക് തുടക്കം കുറിച്ചു

കൊച്ചി: ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് സഹായഹസ്തവുമായി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. വൃക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര രോഗം ബാധിച്ച് സര്‍ജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകളുടെ കുടംബത്തിനാണ് ദുല്‍ഖര്‍ സല്‍മാന്റെ സഹായം ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി, കൈറ്റ്സ് ഫൗണ്ടേഷന്‍, വേഫെറര്‍ ഫിലിംസ് എന്നിവര്‍ കൈകോര്‍ത്ത് ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

വേഫെറര്‍ ഫിലിംസ് പ്രതിനിധി ബിബിന്‍, ആസ്റ്റര്‍ മെഡിസിറ്റിയിലെ മീഡിയ റിലേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ ശരത്ത് കുമാര്‍ ടിഎസ്, മെഡിക്കല്‍ സര്‍വീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രോഹിത് പിവി നായര്‍, കൈറ്റ്‌സ് ഫൗണ്ടേഷന്‍ പ്രതിനിധികളായ അജ്മല്‍, ക്ലാരെ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നടത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ നൂറ് കുഞ്ഞുങ്ങള്‍ക്കായിരിക്കും പദ്ധതിയിലൂടെ സഹായം ലഭിക്കുക.

പ്രണയക്കെണിയില്‍ കുടുക്കി മുസ്ലിം യുവാവുമായി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം നടത്തിയെന്ന് ആരോപണം

ഓരോ സര്‍ജറിക്കും ഇരുപത് ലക്ഷമോ അതിലധികമോ ചിലവാണ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുല്‍ഖര്‍ സല്‍ഫാന്‍ ഫാമിലി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ dqfamily.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. സഹായം ലഭിക്കുന്നതിനായി, സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8138000933, 8138000934, 8138000935 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button