KasargodLatest NewsKeralaNattuvarthaNews

ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ബേഡകം തോര്‍ക്കുളത്തെ കെ.സുധീഷ് (26) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ മരിച്ചത്

കാസർ​ഗോഡ്: ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബേഡകം തോര്‍ക്കുളത്തെ കെ.സുധീഷ് (26) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ മരിച്ചത്.

Read Also : സംസ്ഥാനത്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഇന്നലെ രാവിലെ 11 മണിയോടെ മുന്നാട് വടക്കേക്കര കാവില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്ത് ശരത്തിനൊപ്പം ബന്തടുക്ക ഭാഗത്തേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകിലെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് പിറകില്‍ ഇരിക്കുകയായിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന് ​ഗുരുതര പരിക്കേൽക്കുകയായിരുന്നു. സ്‌കൂട്ടറോടിച്ച ശരത്തിനും പരിക്കേറ്റിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരേതനായ രാമന്റെയും സരോജിനിയുടെയും മകനാണ്. മരപ്പണിക്കാരനാണ് സുധീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button