KeralaLatest NewsNews

ധാതു ഖനനാനുമതിക്ക് ഓൺലൈൻ സംവിധാനം ബുധനാഴ്ച്ച മുതൽ

തിരുവനന്തപുരം: ധാതു ഖനനാനുമതി ഓൺലൈനായി കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡീ സർവീസസ് (കോംപസ്) പോർട്ടലിലൂടെ അനുവദിക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ ബുധനാഴ്ച്ച മുതൽ പൊതുജനങ്ങൾക്കു ലഭ്യമാകും. ധാതു ഖനനത്തിനുള്ള ദീർഘകാല അനുമതിയായ ക്വാറീയിംഗ് ലീസ്, ഹൃസ്വകാല അനുമതിയായ ക്വാറീയിംഗ് പെർമിറ്റ്, സാധാരണ മണ്ണിനുള്ള ക്വാറീയിംഗ് പെർമിറ്റിനായി KSWIFT-KOMPAS സംയോജിത സോഫ്റ്റ്‌വെയർ മുഖേനയുള്ള അപേക്ഷ എന്നിവയാണ് നാല് മോഡ്യൂളുകൾ.

Read Also: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : കോഴിക്കോട് വൃത്തിഹീനമായ രണ്ട് കോഴിക്കടകൾ അടപ്പിച്ചു

കോംപസ് പോർട്ടലിലൂടെ ഖനനാനുമതി ഓൺലൈനായി ആയി ലഭ്യമാകുന്നതിന് അപേക്ഷകൻ യൂസർ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഓരോ ഖനനാനുമതിക്കും അനുസൃതമായി നിർദ്ദിഷ്ട അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അവ ക്രമപ്രകാരമാണെങ്കിൽ സ്ഥലപരിശോധന നടത്തി ലെറ്റർ ഓഫ് ഇന്റെന്റ് അനുവദിക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ Approved Mining Plan, Environment Clearance (ബാധകമായതിനു മാത്രം), ഇതര വകുപ്പുകളിൽ നിന്നും ലഭ്യമാക്കേണ്ട Licence-കൾ/Certificate-കൾ/Consent to operate എന്നിവ ഹാജരക്കുന്ന മുറയ്ക്ക് അവയും ക്രമപ്രകാരമാണോയെന്ന് പരിശോധിച്ച് ഖനനാനുമതി നൽകും. തുടർന്ന് അപേക്ഷകൻ സമർപ്പിക്കുന്ന മൂവ്‌മെന്റ് പെർമിറ്റിനുള്ള അപേക്ഷ ആധാരമാക്കി ധാതു ഗതാഗതം ചെയ്യുന്നതിനുള്ള മൂവ്‌മെന്റ് പെർമിറ്റ് അനുവദിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് e-Pass-കൾ ജെനറേറ്റ് ചെയ്യാം. KSWIFT-KOMPAS സംയോജിത software മുഖേനയുള്ള സേവനത്തിനു KSWIFT-ലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Read Also: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തൊഴിൽ അവസരങ്ങൾ: വിശദവിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button