AlappuzhaKeralaNattuvarthaLatest NewsNews

കെ.എസ്‌.ആർ.ടി.സി ബസിൽ വനിത കണ്ടക്ടറുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു : യുവാവ് പിടിയിൽ

മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസി(34)നെയാണ് അറസ്റ്റ് ചെയ്തത്

കായംകുളം: കെ.എസ്‌.ആർ.ടി.സി ബസിൽ വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസി(34)നെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് 4.40ന് കായംകുളത്തു നിന്നും താമരക്കുളത്തിന് പോയ ബസിലായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്ന്, കണ്ടക്ടർ ബഹളം വെച്ചപ്പോൾ യാത്രക്കാർ കാര്യം തിരക്കുകയും ആൽബർട്ട് ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഒളിവിൽ പോയ ഇയാളെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്.

Read Also : സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം : 12 അംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

ഇയാൾ നേരത്തെയും സ്തീകളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീകുമാർ, മുരളീധരൻ നായർ, പൊലീസുകാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button