തിരുവനന്തപുരം: ദുബായിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്ന് ആർടിഎ. അൽ ഖൂസ് 2, നാദ് അൽ ഷേബ 2, അൽ ബർഷാ സൗത്ത് 3 എന്നീ പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങളാണ് ആർടിഎ പൂർത്തിയാക്കിയിരിക്കുന്നത്. ഈ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആകെ 37 കിലോമീറ്റർ നീളമുള്ള ആഭ്യന്തര റോഡുകളാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മർഘാം, ലാഹ്ബാബ്, അൽ ലെസെലി, ഹത്ത എന്നീ പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന നടപടികൾ എന്നിവ ആരംഭിച്ചതായും ആർടിഎ വ്യക്തമാക്കി. ഈ പദ്ധതിയുടെ ഭാഗമായി 21 കിലോമീറ്റർ നീളമുള്ള ആഭ്യന്തര റോഡുകൾ ആർടിഎ നിർമ്മിക്കും. 16 കിലോമീറ്റർ നീളമുള്ള നിലവിലെ റോഡുകളിൽ സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കും.
Post Your Comments