Latest NewsIndia

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉദയ്പൂർ-അഹമ്മദാബാദ് റെയിൽവേ ലൈനിലെ സ്ഫോടനം, അന്വേഷണം എൻഐഎ ഏറ്റെടുത്തു

ജയ്പൂർ : പ്രധാനമന്ത്രി നരേദ്രമോദി 13 ദിവസം മുമ്പ് ആരംഭിച്ച ഉദയ്പൂർ-അഹമ്മദാബാദ് റെയിൽവേ ലൈനിലെ പാലത്തിൽ സ്ഫോടനം NIA ഏറ്റെടുത്തു. സംഭവത്തിൽ തീവ്രവാദ ബന്ധം അന്വേഷിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പലയിടത്തും റെയിൽവേ ലൈൻ പൊട്ടി, ട്രാക്ക് തകർന്നിട്ടുണ്ട്.

പാലത്തിലെ ലൈനിൽ നിന്ന് നട്ട് ബോൾട്ടുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സൂപ്പർ 90 വിഭാഗത്തിൽ പെട്ടതാണ് ഡിറ്റണേറ്റർ. ഡിറ്റണേറ്റർ ഉപയോഗിച്ച് പാലം തകർക്കാനുള്ള ഗൂഢാലോചന ശ്രദ്ധയിൽപ്പെട്ടതായി ജില്ലാ കളക്ടർ താരാചന്ദ് മീണ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാരും ഉത്തരവിട്ടു.

ഒക്ടോബർ 31 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പാത ഉദ്ഘാടനം ചെയ്തത്. ഉദയ്പൂരിൽ നിന്ന് 35 കിലോമീറ്റർ അകലെ സലുമ്പർ റോഡിലെ കെവാഡെ കി നാലിലെ ഓധ റെയിൽവേ പാലത്തിലാണ് സംഭവം. റെയിൽവേ ട്രാക്ക് തകർക്കാനും ഗൂഢാലോചന നടത്തിയിരുന്നതായി സംശയമുണ്ട്. ശനിയാഴ്ച രാത്രി അജ്ഞാതർ സ്ഫോടനം നടത്തിയതായാണ് നിഗമനം.

വലിയ സ്‌ഫോടനത്തിന്റെ ശബ്ദം നാട്ടുകാരാണ് ആദ്യം കേട്ടത്. വെടിയുണ്ടകളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. സ്‌ഫോടനത്തിൽ ട്രാക്കുകളിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. സ്‌ഫോടനത്തിന് നാല് മണിക്കൂർ മുമ്പ് ട്രെയിൻ ഈ ട്രാക്കിലൂടെ കടന്നുപോയിരുന്നു. ഇതോടെ അഹമ്മദാബാദിൽ നിന്ന് ഉദയ്പൂരിലേക്ക് വരികയായിരുന്ന ട്രെയിൻ ദുംഗർപൂരിൽ നിർത്തിയിട്ടു.

shortlink

Post Your Comments


Back to top button