Latest NewsKeralaNews

സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു

കൊച്ചി: ഇന്നലെ ആരംഭിച്ച ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ എറണാകുളം ജില്ലയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ കമ്പനി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരത്തിലേക്ക് തിരിഞ്ഞത്.

ആദ്യഘട്ടത്തിൽ കിട്ടിയിരുന്ന അനുകൂല്യങ്ങൾ പിന്നീട് ഉണ്ടായില്ല എന്നുള്ളതാണ് ജീവനക്കാാർ ചൂണ്ടിക്കാണിക്കുന്നത്. ആനുകൂല്യങ്ങൾ കൃത്യമായി നൽകുക. ഒപ്പം മിനിമം വേതനം അത് ഉയർത്തുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇപ്പോൾ ഈ ജീവനക്കാർ സമരത്തിലേക്ക് കടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം അധികൃതരുമായൊക്കെ തന്നെ ഇവർ ചർച്ച നടത്തിയിരുന്നു.

പക്ഷേ മിനിമം വേതനം ഉയർത്തുന്നതിന് ഇവർ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു അനിശ്ചിതകാല സമരത്തിലേക്ക് തൊഴിലാളികൾ പോയത് എന്ന് ജീവനക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button