ThrissurNattuvarthaLatest NewsKeralaNews

മദ്യലഹരിയിൽ വനിത എസ്.ഐയ്ക്ക് നേരെ ആക്രമണം : പ്രതികൾ പിടിയിൽ

ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36) , മഠത്തുംപടി സ്വദേശി സനോജ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തൃശ്ശൂര്‍: മദ്യലഹരിയിൽ വനിത എസ്.ഐയെ ആക്രമിച്ചവര്‍ പൊലീസ് പിടിയിൽ. ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36) , മഠത്തുംപടി സ്വദേശി സനോജ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്. വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയ മദ്യപസംഘം, രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു.

Read Also : ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകാൻ ചെയ്യേണ്ടത്

മാളാ ചക്കാട്ടിക്കുന്നിൽ രണ്ട് പേര്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതായി പൊലീസിന് പരാതി കിട്ടി. തുടർന്ന്, ഇത് അന്വേഷിക്കാൻ പ്രിൻസിപ്പൾ എസ്.ഐ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ആണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വനിതാ എസ്.ഐയെ അധിക്ഷേപിച്ച ഇവരെ ബലം പ്രയോഗിച്ച് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ അധിക്ഷേപിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button