
തൃശൂർ: മാളയിൽ പള്ളി പെരുന്നാളിനിടെ മോഷണ ശ്രമം നടത്തിയ സ്ത്രീ പിടിയിൽ. പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിലായത്.
Read Also : ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണം: കോടതി ഉത്തരവ്
പള്ളി പെരുന്നാളിന് വീട്ടുകാർക്കൊപ്പമെത്തിയ ഒന്നര വയസ്സുകാരന്‍റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെയാണ് നാട്ടുകാർ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഇവരെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.
പള്ളിപ്പുറം സ്വദേശി ജീജോയുടെ ഒന്നര വയസുള്ള മകന്‍റെ മാലയാണ് മോഷ്ടിച്ചത്. നഗ്മയുടെ അറസ്റ്റ് മാള പൊലീസ് രേഖപ്പെടുത്തി. നാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments