Latest NewsNewsIndia

ഭർത്താവിന്റെ മേൽ പൂർണ നിയന്ത്രണം നേടാൻ മന്ത്രവാദം: ജ്യോതിഷിക്ക് 60 ലക്ഷം രൂപ നൽകി ഭാര്യ

മുംബൈ: മന്ത്രവാദത്തിലൂടെ ഭർത്താവിന്റെ മേൽ പൂർണ്ണ ആധിപത്യം നേടാമെന്ന് വിശ്വസിപ്പിച്ച് വ്യവസായിയുടെ ഭാര്യയിൽ നിന്ന് 59 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ, ജ്യോതിഷിയും സഹായിയും അറസ്റ്റിൽ. ശനിയാഴ്ച അന്ധേരിയിൽ നടന്ന സംഭവത്തിൽ ബിസിനസുകാരനായ യുവാവിന്റെ പരാതിയിൽ മുംബൈ പോലീസാണ് നടപടി സ്വീകരിച്ചത്.

39 വയസുകാരനായ ബിസിനസുകാരനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം അന്ധേരി ഈസ്റ്റിലാണ് താമസിക്കുന്നത്. അന്ധേരി എംഐഡിസിയിൽ ഒരു വ്യവസായ യൂണിറ്റ് നടത്തുകയാണ് യുവാവ്. 13 വർഷം മുമ്പ് പരേഷ് ഗദ എന്നയാളുമായി തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ താൻ വിവരം അറിഞ്ഞപ്പോഴേക്കും അയാളും ഭാര്യയും ബന്ധം അവസാനിപ്പിച്ചിരുന്നു എന്നും യുവാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

വാർദ്ധക്യ കാലം സുരക്ഷിതമാക്കാം, നാഷണൽ പെൻഷൻ സ്‌കീമിനെ കുറിച്ച് കൂടുതൽ അറിയൂ

തന്റെ തൊഴിലാളികൾക്ക് ദീപാവലി ബോണസ് നൽകാനായി യുവാവ് ഒക്ടോബർ പകുതിയോടെ തന്റെ വീട്ടിലെ ക്യാബിനറ്റിൽ 35 ലക്ഷത്തിലധികം സൂക്ഷിച്ചിരുന്നു. ഇക്കാര്യം യുവാവിന്റെ ഭാര്യയ്ക്കും അറിയാമായിരുന്നു. എന്നാൽ ഒക്‌ടോബർ 18 ന് യുവാവ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഭാര്യയോട് ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ആദ്യം മറുപടി നൽകിയില്ല. തുടർച്ചയായുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഒരു ജ്യോതിഷിക്ക് പണം നൽകിയതായി യുവതി വെളിപ്പെടുത്തി.

ഭർത്താവിന്റെ മേൽ പൂർണ്ണ നിയന്ത്രണം നേടുന്നതിനായാണ് പണം നൽകിയതെന്നും യുവതി പറഞ്ഞു. ജ്യോതിഷിയായ ബാദൽ ശർമ്മയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും തന്റെ പ്രശ്നങ്ങളും ആഗ്രഹങ്ങളും പറഞ്ഞപ്പോൾ മന്ത്രവാദം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി. മന്ത്രവാദം നടത്തിയതിന് ജ്യോതിഷി തന്നോട് വലിയ തുകയും വിലപിടിപ്പുള്ള ആഭരണങ്ങളും ഈടാക്കിയിരുന്നതായും യുവതി പറഞ്ഞു.

മ​ല​പ്പു​റ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം : ആ​ദി​വാ​സി​ക്ക് പ​രി​ക്ക്

പണത്തിന് പുറമെ ഭാര്യയുടെ ആഭരണങ്ങളും മോഷണം പോയതായി കണ്ടെത്തിയതോടെ യുവാവ് ഞെട്ടി. 59 ലക്ഷം രൂപ പണവും ആഭരണങ്ങളുമായി യുവതി പ്രതികൾക്ക് നൽകിയതായി യുവാവ് പരാതിയിൽ പറയുന്നു. നഷ്ടപ്പെട്ട പണവും സ്വത്തുക്കളും തിരിച്ചു നൽകാൻ പരാതിക്കാരൻ ജ്യോതിഷിയുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ശനിയാഴ്ച പവായ് പോലീസ് സ്റ്റേഷനിലെത്തി യുവാവ് നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button