വേങ്ങര: മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പതിമൂന്ന് കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇയാൾക്കെതിരെ പരാതിയുമായി നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തി. പ്രതി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ജില്ലാ പ്രസിഡന്റായിരുന്നു. അന്വേഷണത്തിൽ ഇയാൾ നിരവധി വിദ്യാർത്ഥികളെ ചൂഷണം ചെയ്തതായി പോലീസ് കണ്ടെത്തി.
ക്ലാസിനിടെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. സ്കൂളിലെ മറ്റ് അധ്യാപകരോടാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി പീഡന വിവരം അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലിസിനെ സമീപിക്കുകായിരുന്നു. ഇയാള്‍ കൂടുതല്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി. പതിനഞ്ചിലധികം വിദ്യാർത്ഥികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
Post Your Comments